തീയേറ്ററുകളിൽ ഇനി ദേശീയഗാനം വേണ്ട | Oneindia Malayalam

2018-01-09 142

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിം കോടതി. ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിം കോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകംമാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മ
തിയ്യറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പരിഷ്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. തല്‍ക്കാലം ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കേന്ദ്രം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം. ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ച സര്‍ക്കാര്‍ ആറ് മാസത്തോളം ഇതിനായി വേണ്ടിവരുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിയ്യറ്ററുകളില്‍ സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമാക്കിയ വിഷയത്തിലുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.